കയ്പമംഗലം: ബാങ്ക് സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു. കയ്പമംഗലം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി വാരണംകുടത്ത് മധു ഭാര്യ സ്മിജ (47)യാണ് മരിച്ചത്. തൃശൂർ പുല്ലഴി സ്വദേശിയും മൂന്ന് വർഷമായി കയ്പമംഗലത്തെ താമസക്കാരിയുമാണ്. കയ്പമംഗലം പഞ്ചായത്ത് കാര്യാലയത്തിനടുത്തുള്ള വീട്ടിൽ വച്ചാണ് സംഭവം.
ഉടൻ തന്നെ മൂന്നുപീടികയിലെ സ്വകാര്യആശുപത്രിയിലും തുടർന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 12 വർഷത്തോളമായി കയ്പമംഗലം സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരിയായിരുന്ന ഇവർ മൂന്നുവർഷം മുമ്പാണ് സെക്രട്ടറി ആയത്. ഭർത്താവ് മധു അയ്യന്തോൾ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനാണ്. സംസ്കാരം ഇന്ന് തൃശൂർ വടക്കാഞ്ചേരി ചിറ്റണ്ടയിലെ വീട്ടുവളപ്പിൽ. മക്കൾ: ശ്രീലക്ഷ്മി (വിദ്യാർഥി), ശ്രീരാഗ് (തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥി).